24
May 2025
Tue
24 May 2025 Tue
53 year old man sentenced for triple life term for impregnating differently abled girl

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാവാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 53കാരന് ട്രിപ്പിള്‍ ജീവപര്യന്തവും 535000 രൂപ പിഴയും. ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേല്‍ വീട്ടില്‍ കുമാര്‍ എന്ന ലെനിന്‍ കുമാറിനെ ആണ് ഇടുക്കി അതിവേഗ കോടതി ജഡ്ജ് ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2020ലാണ് കേസിനാസ്പദമായ സംഭവം. അലക്കുന്നതിനും കുളിക്കുന്നതിനുമായി കുട്ടി മുതിരപ്പുഴയില്‍ എത്തിയപ്പോഴായിരുന്നു പ്രതി പീഡിപ്പിച്ചത്. പിന്നീട് ശരീരിക അസ്വസ്ഥത മൂലം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണി ആണെന്ന് അറിയുന്നത്.

പിഴത്തുക പീഡനത്തിരയായ കുട്ടിക്കു നല്‍കണമെന്നും അല്ലാത്തപക്ഷം മൂന്നര വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.