26
Oct 2024
Fri
26 Oct 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: റംബൂട്ടാൻൻ്റെ കുരു തൊണ്ടയിൽ കുടുങ്ങി ആറു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കല്ലമ്പലം കരവാരം തോട്ടയ്ക്കാട് മം​ഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെയും വൃന്ദയുടെയും മകൻ ആദവാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു കുഞ്ഞും. ഇതിനിടെ വീട്ടിൽ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നാണ്‌ റംബൂട്ടാൻ കഴിച്ചത്‌. മറ്റു കുട്ടികൾ റംബൂട്ടാന്റെ തൊലികളഞ്ഞ് കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുക്കുകയായിരുന്നു.

സംഭവ സമയം അടുക്കളയിലായിരുന്ന വൃന്ദ മറ്റുകുട്ടികളുടെ കരച്ചിൽ കേട്ടാണ്‌ ഓടിയെത്തിയത്‌. ഉടൻ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് റംബൂട്ടാന്റെ കുരു പുറത്തെടുത്തു. എന്നാല് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടത്തോടെ കൃത്രിമ ശ്വാസം നൽകി ആംബുലൻസിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. ആരുഷ് ആണ്‌ സഹോദരൻ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.
കല്ലമ്പലം പൊലീസ് കേസെടുത്തു.

6-month-old baby dies after rambutan abscess gets stuck in throat