28
Mar 2024
Sun
28 Mar 2024 Sun
6 year old girl dies in accident during came back from malayattoor church

ഇടുക്കി: മലയാറ്റൂര്‍ തീര്‍ഥാടനം കഴിഞ്ഞു വീട്ടുകാര്‍ക്കൊപ്പം മടങ്ങുകയായിരുന്ന ആറുവയസ്സുകാരി കെഎസ്ആര്‍ടി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. മരിച്ച ബാലികയുടെ പിതാവിന് ഗുരുതരപരിക്ക്. ഇടുക്കി ചേറ്റുകുഴിയില്‍ ഞായര്‍ രാവിലെ ഏഴോടെയാണ് അപകടം. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകള്‍ ആമിയാണ് മരിച്ചത്.എബിയുടെ പരിക്ക് ഗുരുതരമാണ്. (6 year old girl dies in accident during came back from malayattoor church)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന എബിയും കുടുംബവും സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. എബിയുടെ അച്ഛന്‍ തങ്കച്ചന്‍, അമ്മ മോളി, ഭാര്യ അമ്മു, മൂന്ന് വയസുളള കുട്ടി എന്നിവരും കാറിലുണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.