08
Jan 2024
Thu
08 Jan 2024 Thu

തൃശൂരില്‍ ഫാന്‍സി സ്റ്റോര്‍ കത്തിനശിച്ച് 64 ലക്ഷം രൂപയുടെ നാശനഷ്ടം. കുറ്റൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍സി സ്റ്റോറിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശൂരില്‍ നിന്നുള്ള രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക