28
Oct 2023
Fri
28 Oct 2023 Fri

പെരുമ്പാവൂരില്‍ 65കാരനെ വെട്ടിക്കൊന്നു. കിഴക്കേ ഐമുറി തേരോത്തുമല വേലായുധന്‍ ആണ് കൊല്ലപ്പെട്ടത്.
വേലായുധനെ വെട്ടിക്കൊന്ന പാണിയേലി സ്വദേശി ലിന്റോ ഒളിവില്‍ പോയി. ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ലിന്റോയും വേലായുധനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരമെന്നും പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>