22
Mar 2026
Sun
22 Mar 2026 Sun
7 killed in military helicopter crash in Qatar

ഖത്തറില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ഏഴുമരണം. ഹെലികോപ്ടറിലെ യാത്രികരാണ് മരിച്ചവരെല്ലാം. ഇതില്‍ മൂന്നുപേര്‍ തുര്‍ക്കിഷ് പൗരന്മാരും നാലുപേര്‍ ഖത്തരികളുമാണ്. ഖത്തര്‍ തീരത്തോടു ചേര്‍ന്ന കടലിലാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഹെലികോപ്ടര്‍ തകര്‍ന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പതിവ് പറക്കലിനിടെ ഹെലികോപ്ടര്‍ സാങ്കേതിക തകാറിനെ തുടര്‍ന്ന് തകരുകയായിരു്‌നുവെന്ന് ഖത്തര്‍-തുര്‍ക്കിഷ് പ്രതിരോധമന്ത്രാലയങ്ങള്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൈലറ്റ് ക്യാപ്റ്റന്‍ മുബാറക്ക് സലിം ദവായ് അല്‍ മാരി, സര്‍ജന്റ് ഫഹദ് ഹാദി ഗാനിം അല്‍ ഖയാരിന്‍, കോര്‍പറല്‍ മുഹമ്മദ് മാഹിര്‍ മുഹമ്മദ്, ക്യാപ്റ്റന്‍ സഈദ് നാസര്‍ സമേഖ്, മേജന്‍ സിനാന്‍ തസ്‌തേകിന്‍, സുലൈമാന്‍ സിമ്ര കഹര്‍മാന്‍, ഇസ്മായില്‍ അനസ് കാന്‍ എന്നിവരാണ് മരിച്ചവര്‍.

ALSO READ: തട്ടിന്‍പുറത്ത് നിന്ന് വിചിത്ര ശബ്ദങ്ങള്‍; വീട്ടിനുള്ളില്‍ ആരോ ഉള്ളതു പോലെ; യുവതിയുടെ വാദം വിശ്വസിക്കാതെ മാനസിക രോഗത്തിന് മരുന്ന് നല്‍കി; ഒടുവില്‍ സത്യം പുറത്തു വന്നപ്പോള്‍ എല്ലാവരും ഞെട്ടി