29
Mar 2026
Fri
29 Mar 2026 Fri
NATO Temporarily Withdraws Iraq Mission

പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഇറാഖില്‍ നിന്ന് നാറ്റോ തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കാന്‍ തുടങ്ങി. നാറ്റോ വക്താവ് അലിസന്‍ ഹാര്‍ട്ടിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. തങ്ങളുടെ ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്ന് തങ്ങള്‍ വിട്ടുനില്‍ക്കുന്നതെന്നും വ്യക്തമാക്കിയ അവര്‍ നാറ്റോയുടെയും ഇറാഖിന്റെയും രാഷ്ട്രീയ സംഭാഷണവും പ്രായോഗിക സഹകരണവും തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ക്കു തിരിച്ചടിയായി ഇറാന്‍ ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ആക്രമിക്കുന്നത് തുടരുന്നതിനിടെയാണ് നാറ്റോ ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത്.

ALSO READ: അയണ്‍ഡോമിന്റെ രഹസ്യം ഇറാനു ചോര്‍ത്തി നല്‍കിയ ഐഡിഎഫ് സൈനികനെ അറസ്റ്റ് ചെയ്ത് ഇസ്രായേല്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക