01
Dec 2023
Sat
01 Dec 2023 Sat

കൊടൈക്കനാലിൽ ലഹരിവിൽപ്പനയ്ക്കിടെ ഏഴ് മലയാളികൾ പിടിയിൽ. മഷ്റൂം, കഞ്ചാവ്, മെതാഫിറ്റമിൻ എന്നിവ ഇവരിൽ നിന്നു പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത്. ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനീസ് ഖാൻ, ആൻസ് ജോസ്, ജെയ്‌സൺ, ജോൺ, ഡൊമിനിക് പീറ്റർ, അഖിൽ ഫെർണാണ്ടസ് എന്നിവരാണ് പിടിയിലായത്. കൊടൈക്കനാലിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ലഹരി വസ്തുക്കൾ എത്തിച്ചുനൽകുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ടൂറിസ്റ്റുകൾക്ക് താമസസൗകര്യവും ഇവർ ഒരുക്കി നൽകിയിരുന്നു.