തൃശ്ശൂര്‍: വെങ്കിടങ്ങില്‍ മതില്‍ തകർന്നുവീണ് ഏഴുവയസ്സുകാരി മരിച്ചു. രണ്ടുകുട്ടികൾക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് മാമ്പുറം തൊട്ടിപറമ്പില്‍ വീട്ടില്‍ മഹേഷ് കാര്‍ത്തികേയന്റെയും ലക്ഷ്മിയുടെയും മകള്‍ ദേവീ ഭദ്രയാണ് മരിച്ചത്. ഞായർ രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
|
വെങ്കിടങ് ശ്രീശങ്കരനാരായണ എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മഹേഷിന്റെ തറവാട്ട് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷത്തിനിടെ സമീപത്തെ പറമ്പില്‍ കളിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപെട്ടത്. ഈ സമയം മതിൽ തകർന്നുവീഴുകയും ദേവീഭദ്രയുടെ തലയിലേക്ക് കട്ടകൾ വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ സമീപത്തെ മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





