ബംഗളൂരുവില്‍ മകള്‍ക്കൊപ്പം താമസിച്ചിരുന്ന 70കാരിയെ കൊന്ന് കഷ്ണങ്ങളാക്കി വീപ്പയിലിട്ട് വഴിയില്‍ തള്ളി. കെ ആര്‍ പുരം മേഖലയിലെ ആളൊഴിഞ്ഞ വീടിനു സമീപം കണ്ടെത്തിയ വീപ്പയിലായിരുന്നു മൃതദേഹഭാഗങ്ങള്‍.കെആര്‍ പുരത്തിന് സമീപം നിസര്‍ഗ ലേഔട്ടില്‍ മകള്‍ക്കൊപ്പം വാടക ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സുശീലാമ്മയാണ് കൊല്ലപ്പെട്ടത്.ഇവര്‍ക്കൊപ്പം രണ്ടുമൂന്ന് ബന്ധുക്കളും ഫ്‌ളാറ്റില്‍ താമസിച്ചിരുന്നതായി പൊലീസ് പറയുന്നു.(70 year old woman killed and choped boides dumped in drum)
|
വൃദ്ധയുടെ കൈകാലുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഷ്ണങ്ങളാക്കിയ മൃതദേഹം കണ്ടെത്തിയത്. അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





