15
Aug 2025
Fri
15 Aug 2025 Fri

കോഴിക്കോട് താമരശ്ശേരിയില്‍ 12കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 72കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടി 72കാരനെതിരേ മൊഴി നല്‍കിയതോടെ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തി. ഡിഎന്‍എ ഫലത്തില്‍ 72കാരന്റെ പങ്ക് സ്ഥിരീകരിക്കപ്പെട്ടതോടെയാണ് പോക്സോ വകുപ്പുകള് ചുമത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ALSO READ: മോചനദ്രവ്യമാവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക