05
May 2025
Thu
05 May 2025 Thu
77 year old man sentenced for 36 year for raping 7 year old grand daughter

കണ്ണൂര്‍ തളിപ്പറമ്പില്‍ ഏഴുവയസ്സുകാരിയായ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛന് 36 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ പിഴയും.
77കാരനെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍ രാജേഷ് വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റു രണ്ട് പേരക്കുട്ടികളെ കൂടി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതില്‍ ഒരു കേസില്‍ കണ്ണൂര്‍ പോക്‌സോ കോടതി ഇയാള്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതേസമയം മൂന്നാമത്തെ കേസില്‍ പീഡനത്തിനിരയായ കുട്ടി കൂറുമാറുകയായിരുന്നു.

2023 മേയ്, ജൂണ്‍ മാസങ്ങളിലാണ് പ്രതി പേരക്കുട്ടിയെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. സ്വന്തം വീട്ടിലായിരുന്നു പീഡനം. തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ വി ദിനേശ്, എസ്‌ഐ പി യദു കൃഷ്ണന്‍ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

ALSO READ: മലപ്പുറത്ത് തറവാട്ട് വീട്ടില്‍ താമസിക്കാനെത്തിയ 16കാരിയെ പീഡിപ്പിച്ച മുത്തച്ചന് 21 വര്‍ഷം തടവും പിഴയും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക