മഞ്ചേരി: തറവാട്ടു വീട്ടില്‍ വിരുന്നിനെത്തിയ പേരക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ വയോധികന് തടവും പിഴയും. 16 വയസ്സുള്ള കൊച്ചുമകളെ കേസില്‍ വയോധികന് 21.5 വര്‍ഷം കഠിനതടവും 1,20,000 രൂപ പിഴയുമാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) ശിക്ഷ വിധിച്ചത്. ( Grandfather who molested 16-year-old girl who came to live in Tharavat house in Malappuram gets 21 years imprisonment and fine )
|
പെണ്‍കുട്ടിയുടെ പിതൃപിതാവായ 73-കാരനെയാണ് ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്. 2022 നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പിതാവിന്റെ തറവാട് വീട്ടിലേക്ക് വിരുന്നിനെത്തിയപ്പോഴാണ് പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കുറ്റവാളിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടറായിരുന്ന കെ.എന്‍ മനോജാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി അസി സൂപ്രണ്ടായിരുന്ന വിജയ് ഭരത് റെഡ്ഡിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഡ്വ. എ.എന്‍ മനോജ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി.





