ജയ്പൂര്‍: രാജസ്ഥാനിലെ സികാറില്‍ സ്കൂളില്‍വച്ച് ഭക്ഷണം കഴിക്കാനിരിക്കെ 9 വയസ്സുള്ള പെണ്‍കുട്ടി ഹൃദയാഘാതംമൂലം മരിച്ചു. സിക്കാറിലെ ദന്തയിലുള്ള ആദര്‍ശ് വിദ്യാ മന്ദിറില്‍ ആണ് സംഭവം.
|
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രാചി കുമാവത്ത് സ്കൂളിലെ ലഞ്ച് ബ്രേക്കിനിടെ ലഞ്ച് ബോക്സ് തുറക്കാന്‍ പോകുമ്പോള്‍ കുഴഞ്ഞുവീണതായാണ് റിപ്പോര്‍ട്ട്. അവള് ഉച്ചഭക്ഷണം ഉപേക്ഷിച്ച് ബോധരഹിതയായി വീണെന്നും ഞങ്ങളെല്ലാവരും സ്കൂള്‍ മൈതാനത്ത് അടുത്തിരുന്നതിനാല്‍ ഉടന്‍ തന്നെ സഹായത്തിനായി ഓടിയെത്തിയെന്ന് പ്രിന്‍സിപ്പല്‍ നന്ദ് കിഷോര്‍ പറഞ്ഞു.
തുടക്കത്തില്‍ ഇത് സാധാരണ ബോധക്ഷയം ആണെന്ന് കരുതി സ്കൂള്‍ ജീവനക്കാര്‍ വെള്ളം നല്‍കിയെങ്കിലും പ്രാച്ചിയുടെ നില ഗുരുതരമായി കാണപ്പെട്ടു. ഉടന്‍ തന്നെ 500 മീറ്റര്‍ അകലെയുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് (സിഎച്ച്സി) കൊണ്ടുപോയി. അവിടെയുള്ള മെഡിക്കല്‍ സ്റ്റാഫ് ഓക്സിജന്‍, കാര്‍ഡിയാക് റീസസിറ്റേഷന്‍ എന്നിവയുള്‍പ്പെടെ അടിയന്തര ചികിത്സ നല്കി.
കൂടുതല്‍ പരിചരണത്തിനായി സിഎച്ച്സിയിലെ ഡോക്ടര്‍മാര്‍ അവളെ സികാറിലെ ശ്രീ കല്യാണ്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നിരുന്നാലും ആശുപത്രിയില്‍ എത്തും മുമ്പ് ആംബുലന്‍സിനുള്ളില്‍ അവള്‍ക്ക് മറ്റൊരു ഹൃദയസ്തംഭനം സംഭവിച്ചു. പരമാവധി ശ്രമിച്ചെങ്കിലും അവളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞില്ല. ഉച്ചയ്ക്ക് 1.30 ഓടെയാണ് അവര്‍ മരിച്ചു- അധികൃതര്‍ അറിയിച്ചു.
അവള് വളരെ മിടുക്കിയായ കുട്ടിയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖങ്ങളോ ജന്മനായുള്ള പ്രശ്നങ്ങളോ ഉള്ള ചരിത്രമൊന്നും പ്രാചിക്ക് ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അവളുടെ പിതാവ് ഗുജറാത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്ന് സ്കൂള്‍ സ്ഥിരീകരിച്ചു.
A nine-year-old girl died of a heart attack while she was opening her lunch box at school in Rajasthan’s Sikar. The victim was a student of class 4 at Adarsh Vidya Mandir School. The incident occurred on Tuesday morning, around 11 am, during the school’s lunch break.


