27
Nov 2026
Fri
27 Nov 2026 Fri
Kothamangalam Mamalakandam Elamblassery Vijay Vasu Amrutha Death News

കോതമംഗലം (എറണാകുളം): മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയില്‍ യുവാവിന്റെ മരണത്തിന് പിന്നാലെ സുഹൃത്തായ യുവതിയും ജീവനൊടുക്കി. എളംബ്ലാശേരി ഉന്നതിയിലെ വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. രണ്ട് ദിവസത്തിനിടെയുണ്ടായ രണ്ട് യുവജീവനുകളുടെ വേര്‍പാട് മാമലക്കണ്ടം മേഖലയെയാകെ കണ്ണീരിലാഴ്ത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിജയ്യെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ബുധനാഴ്ച മുതല്‍ അമൃതയെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. തിരച്ചിലിനൊടുവില്‍ വീടിന് 500 മീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തി

അമൃതയെ കാണാതായതോടെ ബന്ധുക്കള്‍ കുട്ടമ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തി. ഇതിനിടെ വ്യാഴാഴ്ച രാവിലെ അമൃതയുടെ വീട്ടില്‍ നിന്ന് ഏകദേശം അരക്കിലോമീറ്റര്‍ (500 മീറ്റര്‍) മാറി മറ്റൊരു പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തിലുണ്ടായ കടുത്ത മനോവിഷമം താങ്ങാനാകാതെയാണ് അമൃത ജീവനൊടുക്കിയതെന്നാണ് കുട്ടമ്പുഴ പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു.

എളംബ്ലാശേരി ഉന്നതിയിലെ വാസുശാരദ ദമ്പതികളുടെ മകനാണ് വിജയ്. സംസ്‌കാര ചടങ്ങുകള്‍ നേരത്തെ പൂര്‍ത്തിയായി. സഹോദരങ്ങള്‍: ബിബുമോന്‍, ബിനീഷ്, വിനീത്. അമൃത: അമ്മ ലക്ഷ്മിയുടെ മരണശേഷം മുത്തശ്ശി ദേവയാനിയുടെ സംരക്ഷണയിലായിരുന്നു അമൃത താമസിച്ചിരുന്നത്. സഹോദരന്‍: വിജയ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ അമൃതയുടെ മൃതദേഹം ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് എളംബ്ലാശേരി ഉന്നതിയിലെ ശ്മശാനത്തില്‍ സംസ്‌കരിക്കും.

Tags: Kothamangalam News, Mamalakandam Elamblassery, Kuttampuzha Police, Ernakulam News, Kerala Crime News, Suicide Prevention Helpline Kerala, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക