28
Feb 2024
Fri
28 Feb 2024 Fri
neighbour set ablaze woman by pouring petrol

ഇടുക്കി ഉടുമ്പൻചോലയിൽ അയൽവാസി യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. പാറയ്ക്കൽ ഷീലയ്ക്ക് നേരെയാണ് വധശ്രമമുണ്ടായത്. അയൽവാസിയായ ശശി ആണ് ഷീലയെ ആക്രമിച്ചത്. ഇയാളെ പൊലീസ് പിടികൂടി. പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമാണ്. (neighbour set ablaze woman by pouring petrol)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വെള്ളി വൈകിട്ട് 3.30 ഓടെയാണ് ആക്രമണം ഉണ്ടായത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറഞ്ഞു.