28
Feb 2024
Mon
28 Feb 2024 Mon

ഇടുക്കിയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊടുപുഴ: ഇടുക്കി ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഉടുമ്പന്‍ചോല പാറക്കല്‍ ഷീലയാണ് മരിച്ചത്. തീകൊളുത്തിയ അയല്‍വാസി ശശികുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വെള്ളിയാഴ്ചയാണ് സംഭവം. ഉടുമ്പന്‍ചോലയിലെ സ്വകാര്യ എസ്‌റ്റേറ്റിലെ ജീവനക്കാരായിരുന്ന ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവദിവസം ഉച്ചയ്ക്ക് ഏലയ്ക്ക ഉണക്കാനായി ഷീല സ്റ്റോറിലെത്തി. അവിടെയെത്തിയ ശശികുമാര്‍ ഷീലയെ ശശികുമാറിന്റെ ലയത്തിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോയി. ലയത്തിനുള്ളില്‍ വച്ചും ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാതില്‍ തുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തുറയ്ക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെ ഷീലയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ശശികുമാര്‍ തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശശികുമാറിനും പൊള്ളലേറ്റിരുന്നു.

മുഖത്തും വയറിലും സാരമായി പൊള്ളലേറ്റ ഇവരെ ഉടന്‍ തന്നെ തേനി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തിനിടെ ശശികുമാറിനും പൊള്ളലേറ്റിരുന്നു. ശശികുമാര്‍ ഇടുക്കി മെഡിക്കല്‍ കോളജിലാണ് ചികിത്സയില്‍ കഴിയുന്നത്. ഷീല മരിച്ച സാഹചര്യത്തില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ശശികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്.