25
Feb 2024
Tue
25 Feb 2024 Tue
government school teacher found dead inside home in kondotty

കൊണ്ടോട്ടിയില്‍ സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി നഗരത്തിലെ ഗവ.എല്‍പി സ്‌കൂള്‍ അധ്യാപിക ആബിദയെ(35)ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊളത്തൂര്‍ നീറ്റാണിമ്മലിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ആബിദയെ കണ്ടെത്തിയത്. ഇന്നു രാവിലെ 9 ഓടെയാണ് സംഭവം.(government school teacher found dead inside home in kondotty)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവസമയം ആബിദയുടെ ഭര്‍ത്താവ് ഷാജുദ്ദീന്‍ പുറത്തേക്കു പോയതായിരുന്നു. മക്കള്‍ മദ്‌റസയിലേക്ക് പോയതിനു ശേഷമാണ് സംഭവം. മദ്‌റസ വിട്ടെത്തിയ മക്കളാണ് ആബിദയെ മരിച്ചനിലയില്‍ കാണുന്നത്. കരച്ചില്‍ കേട്ട് സമീപത്തുള്ള വീട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഷാജുദ്ദീനും അധ്യാപകനാണ്.