30
Feb 2024
Sun
30 Feb 2024 Sun

കമല്‍നാഥിന് പിന്നാലെ മനീഷ് തിവാരിയും സിദ്ദുവും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥിന് പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവ് മനീഷ് തിവാരിയും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുകയാണെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍പിഎന്‍ സിങ്, മനീഷ് തിവാരിയുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ കേന്ദ്രമന്ത്രിയും പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് മനീഷ് തിവാരി. ഇതോടൊപ്പം മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിദ്ദുവും കോണ്‍ഗ്രസ് വിട്ട് കാവി പാളയത്തിലേക്ക് പോകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ലുധിയാനയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കാമെന്നാണ് ബിജെപി ഓഫര്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. ലുധിയാനയില്‍ വിജയിച്ചില്ലെങ്കില്‍ രാജ്യസഭയിലേക്ക് എത്തിക്കാമെന്നും ബിജെപി വാഗ്ദാനം നല്‍കിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ യുപുഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന തിവാരി ഗാന്ധ ികുടുംബത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ രംഗത്തുവന്ന ജി23 സംഘത്തില്‍പ്പെട്ട നേതാവാണ്. ജി23ലെ കപില്‍സിബലും ഗുലാംനബി ആസാദും അടക്കമുള്ളവര്‍ നേരത്തെ പാര്‍ട്ടി വിട്ടിരുന്നു.

അതേസമയം ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത മനീഷ് തിവാരിയുടെ ഓഫീസ് നിഷേധിച്ചു. കോണ്‍ഗ്രസ് വിടുന്നത് സംബന്ധിച്ച് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്നും, അടിസ്ഥാന രഹിതമായ അഭ്യൂഹമാണ് പ്രചരിക്കുന്നതെന്നും മനീഷ് തിവാരിയുടെ ഓഫീസ് വ്യക്തമാക്കി.

പഞ്ചാബ് പിസിസി മുന്‍ പ്രസിഡന്റായ നവജ്യോത് സിങ് സിദ്ദു, കോണ്‍ഗ്രസ് നേതൃത്വവുമായി സിധു കുറക്കാലമായി ഇടഞ്ഞു നില്‍ക്കുകയാണ്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

After Kamal Nath, Congress MP Manish Tiwari in touch with BJP