26
Feb 2024
Mon
26 Feb 2024 Mon

സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; മുഖ്യമന്ത്രിയുടെ കാറിന് 500 രൂപ പിഴ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കിയ കാര്‍ണിവല്‍ കാറിന് മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ. മുന്‍സീറ്റില്‍ ഇരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴയീടാക്കിയത്.

മുണ്ടക്കയം കുട്ടിക്കാനം റോഡില്‍ വെച്ചാണ് വാഹനത്തിന് 500 രൂപ പിഴ ഈടാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് വൈകീട്ട് നാല് മണിയോടെയാണ് കിയ കാര്‍ണിവലിനെ എ.ഐ കാമറ കുടുക്കിയത്. ഡിസംബര്‍ 12 നാണ് ഇടുക്കിയില്‍ നവകേരള സദസ്സ് നടന്നത്. അന്നേദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസില്‍ സഞ്ചരിക്കവെ, മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനമായി സഞ്ചരിച്ചപ്പോഴാണ് സീറ്റ് ബെല്‍റ്റ് ധരിക്കാതെ മുന്‍ സീറ്റിലിരുന്ന് യാത്ര ചെയ്ത ഉദ്യോഗസ്ഥന്റെ ചിത്രം മോട്ടോര്‍ വാഹനവകുപ്പിന്റെ കാമറയില്‍ കുടുങ്ങിയത്

നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ യാത്ര ചെയ്തപ്പോഴാണ് ഈ കാര്‍ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്.