‘SC/ST വിഭാഗത്തിന്റെ കൂടെ ലഞ്ച് കഴിക്കാന്‍ വിശാലമനസ്സുള്ള BJP നേതാക്കള്‍’; വിവാദമായി കെ. സുരേന്ദ്രന്റെ കേരള പദയാത്ര പോസ്റ്റര്‍
|
എസ്.സി, എസ്.ടി വിഭാഗത്തെ അധിക്ഷേപിച്ചുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്ര പോസ്റ്റര്‍ വിവാദത്തില്‍. പദയാത്രയുടെ കോഴിക്കോട്ടെ പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററില്‍ ഉച്ചഭക്ഷണം ‘എസ്.സിഎസ്.ടി നേതാക്കളും ഒന്നിച്ച്’ എന്നെഴുതിയതാണ് വിവാദമായത്. ബി.ജെ.പി യുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്ററിനെതിരെ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തുന്നത്.
പട്ടിക ജാതി, പട്ടിക വര്‍ഗക്കാരെ ബിജെപി അധിക്ഷേപിച്ചു എന്നാണ് വിമര്‍ശനം. സവര്‍ണ രാഷ്ട്രീയത്തില്‍ അടുക്കളപ്പുറത്താണ് ദളിതരുടെ സ്ഥാനമെന്നും വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്.
ജാതിവെറിയാണ് ഇത്തരം പോസ്റ്ററുകളിലൂടെ പുറത്ത് വരുന്നതെന്നാണ് പ്രധാന വിമര്‍ശനം. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പോസ്റ്ററാണ് വിവാദമായിരിക്കുന്നത്. ബിജെപിയുടെ തനി നിറമാണ് പുറത്തുവരുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.





