25
Feb 2024
Sat
25 Feb 2024 Sat
wildboar attacks forest shooter during hunting

വനംവകുപ്പിന്റെ ദൗത്യത്തിനിടെ വേട്ടക്കാരനെ കാട്ടുപന്നി കിണറ്റില്‍ കുത്തിയിട്ടു. മലപ്പുറം കാളികാവ് മാളിയേക്കലാണ് സംഭവം. ശല്യക്കാരായ കാട്ടുപന്നികളുടെ എണ്ണം കുറയ്ക്കാനായി വനംവകുപ്പിന്റെ അനുമതിയോടെ നടത്തിയ ദൗത്യത്തിനിടെയാണ് കാട്ടുപന്നി വേട്ടക്കാരിലൊരാളെ കുത്തികിണറ്റിലിട്ടത്.(wild boar attacks forest shooter during hunting)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിന്നാലെ കിണറ്റില്‍വീണ കാട്ടുപന്നി തുടര്‍ന്നും വേട്ടക്കാരനെ ആക്രമിക്കാന്‍ പന്നി ശ്രമിച്ചു. ഇതിനിടെ മറ്റൊരു വേട്ടക്കാരനെത്തി കിണറ്റില്‍ വീണ പന്നിയെ വെടിവച്ചുകൊല്ലുകയായിരുന്നു.

വേട്ടക്കാരനായ അയ്യപ്പനെയാണ് കാട്ടുപന്നി കിണറ്റില്‍ കുത്തിയിട്ടത്. പന്നിയെ വെടിവച്ചുകൊന്നശേഷം അയ്യപ്പനെ കിണറ്റില്‍ നിന്നു പുറത്തെടുത്തു. അയ്യപ്പന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.