26
Feb 2024
Sat
26 Feb 2024 Sat
hands behind alankode leela krishnans islam embracement fake news

കോഴിക്കോട്: കവിയും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന് ഇസ് ലാം മതം സ്വീകരിച്ചുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. മാതൃഭൂമി ഡോട്ട് കോമിന്റെ ഗ്രാഫിക്‌സ് കാര്‍ഡില്‍ കൃത്രിമം നടത്തിയാണ് ഇത്തരമൊരു പ്രചാരണം നടന്നത്. പ്രചരിക്കുന്ന കാര്‍ഡ് തങ്ങളുടേതല്ലെന്നും പോസ്റ്റര്‍ തയ്യറാക്കിയവര്‍ക്കെതിരേയും പ്രചരിപ്പിച്ചവര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്നും മാതൃഭൂമി മുന്നറിപ്പ് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ആലങ്കോട് ലീലാകൃഷ്ണന്‍ സംസ്ഥാന പ്രസിഡന്റായ യുവകലാ സാഹിതിയും വ്യാജപ്രചാരണത്തിനെതിരേ രംഗത്തുവന്നു. ഒരു സാഹിത്യ ക്യാംപില്‍ മഹാഭാരതത്തെയും രാമായണത്തെയും കുറിച്ച് സാഹിത്യകൃതി എന്ന നിലയില്‍ അവലോകനം ചെയ്ത് ആലങ്കോട് ലീലാകൃഷ്ണന്‍ നടത്തിയ പ്രഭാഷണം ദുര്‍വ്യാഖ്യാനം ചെയ്താണ് വര്‍ഗീയശക്തികള്‍ കുപ്രചാരണം നടത്തുന്നതെന്ന് യുവകലാ സാഹിതി സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. സമൂഹത്തിന്റെ പൊതുസ്വത്തായ ഇതിഹാസങ്ങളെക്കുറിച്ച് സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്താനുള്ള അവകാശംപോലും കേരളത്തിലില്ലെന്ന അവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി.

ജീവിതകാലം മുഴുവന്‍ മതേതരജീവിതം നയിച്ച ഒരാളെന്ന നിലയില്‍ ചില വിഷയങ്ങളില്‍ സ്വതതന്ത്രമായ ചില അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും അതില്‍ ചിലതിനെ വളച്ചൊടിച്ച് തെറ്റായി വ്യാഖ്യാനിച്ച്് താന്‍ മതംമാറി ഇസ് ലാമില്‍ ചേര്‍ന്നു എന്നു കപടവാര്‍ത്തയുണ്ടാക്കി പ്രചരിപ്പിക്കുന്നതില്‍ വളരെ പ്രയാസമുണ്ടെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ പ്രതികരിച്ചു.