17
Feb 2024
Tue
17 Feb 2024 Tue

ഡെറാഡൂണിലെ മിലിട്ടറി കോളജ് പ്രവേശനത്തിന് അപേക്ഷിക്കാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളജിലേക്ക് 2024 ജൂണ്‍ മാസത്തില്‍ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ജൂണ്‍ ഒന്നിനു നടക്കും.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരീക്ഷക്ക് അപേക്ഷിക്കാം. RIMC പ്രവേശനസമയത്ത് (2025 ജനുവരി 1ന്) ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ 7ാം ക്ലാസ് പഠിക്കുകയോ, 7ാം ക്ലാസ് പാസായിരിക്കുകയോ വേണം. 2012 ജനുവരി 2നും 2013 ജൂലൈ 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. (അതായത് 2025 ജനുവരി 1 ന് അഡ്മിഷന്‍ സമയത്ത് പതിനൊന്നര വയസ് മുതല്‍ പതിമൂന്ന് വയസ് വരെ പ്രായമുള്ളവരായിരിക്കണം) അഡ്മിഷന്‍ നേടിയതിനു ശേഷം ജനന തീയതിയില്‍ മാറ്റം അനുവദിക്കില്ല.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജില്‍ അപേക്ഷ നല്‍കണം. ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് 555 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷാ ഫോമിന് അപേക്ഷിക്കാം. അപേക്ഷാ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. അപേക്ഷാ ഫോം ലഭിക്കുന്നതിന് ഡിമാന്റ് ഡ്രാഫ്റ്റ് ‘THE COMMANDANT, RIMC FUND,’ DRAWEE BRANCH, HDFC BANK OF BALLUPUR, CHOWK, DEHRADUN, (BANK CODE1399) UTTARAKHAND എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ ‘THE COMMANDANT RASHTRIYA INDIAN MILITARY COLLEGE, GARHI CANTT, DEHRADUN, UTTARAKHAND, PIN – 248003’ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഓണ്‍ലൈനായി പണമടക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ www.rimc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകള്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജില്‍ നിന്നും ലഭിക്കുന്ന നിര്‍ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച് ഏപ്രില്‍ 15 നു മുന്‍പായി ലഭിക്കുന്ന തരത്തില്‍ ‘സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം12’ എന്ന വിലാസത്തില്‍ ഡെറാഡൂണ്‍ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജില്‍ നിന്നും ലഭിച്ച നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം (2 കോപ്പി), പാസ്‌പോര്‍ട്ട് വലിപ്പത്തിലുളള 2 ഫോട്ടോകള്‍ (ഒരു കവറില്‍ ഉളളടക്കം ചെയ്തിരിക്കണം), ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകര്‍പ്പുകള്‍, സ്ഥിരമായ മേല്‍വിലാസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (Domicile Certificate), വിദ്യാര്‍ഥി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിര്‍ദിഷ്ട അപേക്ഷാ ഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതിയും ഏതു ക്ലാസ്സില്‍ പഠിക്കുന്നു എന്നുളളതും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റില്‍ ഉളളടക്കം ചെയ്തിരിക്കണം, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ 2 പകര്‍പ്പ് ഉളളടക്കം ചെയ്തിരിക്കണം. ആധാര്‍ കാര്‍ഡിന്റെ 2 പകര്‍പ്പ് (ഇരുവശവും ഉള്‍പ്പെടുത്തിയത്) അല്ലാത്ത അപേക്ഷ നിരസിക്കുന്നതാണ്, 9.35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവര്‍ (അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കേണ്ട മേല്‍ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത് എന്നിവ സഹിതം അയക്കണം.

application for admission rashtriya indian military college dehradun