30
Mar 2024
Mon
30 Mar 2024 Mon
car almost falls into giant crater that suddenly formed in road

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയില്‍ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഈ സമയം ഇതുവഴി കടന്നുപോയ കാര്‍ അദ്ഭുതകരമായി ഗര്‍ത്തത്തിന്റെ വക്കില്‍ തങ്ങിനിന്നു. കാറിന്റെ രണ്ടു ചക്രങ്ങള്‍ ഗര്‍ത്തത്തിലേക്ക് വീണശേഷം വാഹനം ഉടക്കി നില്‍ക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വികാസ് നഗര്‍ മേഖലയിലായിരുന്നു സംഭവം. 24 മണിക്കൂറിനകം വിഷയത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ലഖ്‌നൗ ഡിവിഷനല്‍ കമ്മീഷണര്‍ റോഷന്‍ ജേക്കബ് നിര്‍ദേശം നല്‍കി.