30
Mar 2024
Mon
30 Mar 2024 Mon
kerala man thrown acid on three girls in mangalore

പ്രണയം നിരസിച്ചതിന് മംഗളൂരുവില്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. മൂന്ന് വിദ്യാര്‍ഥിനികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അഭിന്‍ (23) പിടിയിലായി. ഇയാള്‍ കേരളത്തിലെ കോളജില്‍ എംബിഎ വിദ്യാര്‍ഥിയാണെന്നാണ് വിവരം.
ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവണ്‍മെന്റ് കോളജിലെ വിദ്യാര്‍ഥിനികള്‍ ആണ് ആക്രമിക്കപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരീക്ഷാ ഹാളില്‍ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ക്കു നേരെ് അഭിന്‍ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെയും ആശുപത്രിയിലേക്കു മാറ്റി. മാസ്‌കും തൊപ്പിയും ധരിച്ചെത്തിയായിരുന്നു അഭിന്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആസിഡ് ഒഴിച്ചത്.

ആസിഡ് ദേഹത്ത് വീണു ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥിനികളെ ആദ്യം കഡാബ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. അലീന, അര്‍ച്ചന, അമൃത എന്നീ വിദ്യാര്‍ഥിനികളാണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികളും മലയാളികളാണെന്നു സൂചനയുണ്ട്. ബൈക്കില്‍ കോളജിലെത്തിയ അഭിന്‍ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയുടെ മുഖത്തിനു നേരെ ആസിഡ് എറിയുകയായിരുന്നു. ഇതിനിടെ മറ്റു രണ്ടു പെണ്‍കുട്ടികളുടെയും ദേഹത്ത് ആസിഡ് വീഴുകയായിരുന്നു. ഒരു പെണ്‍കുട്ടിയുടെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ വിദ്യാര്‍ഥികളും കോളജ് അധികൃതരും ചേര്‍ന്ന് തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.