22
Mar 2024
Tue
22 Mar 2024 Tue
kerala boy dies in qatar

മലയാളി ബാലന്‍ ഖത്തറില്‍ മരിച്ചു. കണ്ണൂര്‍ ചുഴലി സ്വദേശി ഷാജഹാന്റെയും ഹഫ്‌സീനയുടെയും മകന്‍ മുഹമ്മദ് ഷദാന്‍ (10) ആണ് മരിച്ചത്. ഖത്തര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. കുറച്ച് ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.(kerala boy dies in qatar)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിതാവ് ഷാജഹാന്‍ അല്‍ ഖോറിലെ സെഞ്ച്വറി ഗ്രൂപ്പ് മാനേജരാണ്. സഹോദരങ്ങള്‍: ഷഹാന്‍ (എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍), ഷിയാന്‍. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം ബുധന്‍ രാത്രി 10.30ന് കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.