06
May 2026
Wed
കോഴിക്കോട് സ്വദേശിയായ 17കാരന്‍ ഹൃദയാഘാതം മൂലം ഖത്തറില്‍ മരിച്ചു. കുറ്റ്യാടി വളയന്നൂര്‍ സ്വദേശി കാരപ്പാറ ജാഫര്‍-സഫീന ദമ്പതികളുടെ മകന്‍ ഫനാര്‍ മുഹമ്മദ് ആണ് മരിച്ചത്. എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
|
ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഫനാര്‍ മുഹമ്മദിനെ മരിച്ച നിലയിലാണ് കണ്ടത്. മൃതദേഹം വക്ര ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഖത്തര്‍ കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി രംഗത്തുണ്ട്.
ALSO READ: അറബിക്കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ കപ്പലിന് സഹായവുമായി പാക് നാവികസേന


