16
Mar 2024
Wed
16 Mar 2024 Wed

ഇന്നും കൂടി, സർവ്വ റെക്കോഡും മറികടന്ന് സ്വർണവില

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Kerala gold rate Today

കൊച്ചി: കേരളത്തിൽ ഇന്നും വില കൂടിയതോടെ സർവ്വ റെക്കോഡും മറികടന്ന് സ്വർണവില.
ഇന്ന് 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 47,760 രൂപയായി. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 5970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 20 ദിവസത്തിനിടെ 2200 രൂപയിലധികമാണ് ഉയര്‍ന്നത്. ഇന്നലെ പവന് 47,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. ഇതാണ് ഇന്ന് തിരുത്തി പുതിയ ഉയരം കുറിച്ചത്.