29
Mar 2024
Thu
29 Mar 2024 Thu
17 year old student dies who committed suicide attempt in wayanad

വയനാട്ടില്‍ ആത്മഹത്യക്കു ശ്രമിച്ച് ചികില്‍സയിലിരുന്ന 17കാരി മരിച്ചു. വയനാട് ബീനാച്ചി കട്ടയാട് ചങ്ങനക്കാടന്‍ കബീര്‍-ജംഷീന ദമ്പതികളുടെ മകള്‍ പ്ലസ്ടു വിദ്യാര്‍ഥിനി ഷിബില ഷെറിന്‍(17)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച വൈകിട്ടാണ് വിദ്യാര്‍ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ കെട്ടഴിച്ച് പെണ്‍കുട്ടിയെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മുഹമ്മദ് ഷിബില്‍ സഹോദരനാണ്.