കുഴല്‍കിണറില്‍ വെള്ളം കണ്ടെത്താനുള്ള ശ്രമത്തിനിടെ തോട്ട പൊട്ടി ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം
|
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി ഒരാള്‍ മരിച്ചു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രന് ആണ് മരിച്ചത്. കാമാക്ഷി വിലാസം കോണ്ടിനെന്റല് എസ്റ്റേറ്റില്‍ ഇന്നലെ വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.കുഴല്‍കിണര്‍ ജോലിക്കായി എത്തിയ സംഘത്തില്പെട്ടതായിരുന്നു ഇവര്‍.
അപകടത്തെ തുടര്‍ന്ന് രാജേന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അപകടത്തില്‍ രാജേന്ദ്രന്റെ കൈകള്‍ അറ്റുപോയിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അണക്കര സ്വദേശി ജയ്മോനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വെള്ളമില്ലാത്ത കുഴല്‍ കിണറില്‍ തോട്ട ഇറക്കി പൊട്ടിച്ച് ഉറവ കണ്ണി കണ്ടെത്താന്‍ കഴിയുമോ എന്നു ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ തോട്ട പൊട്ടിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





