09
Mar 2024
Wed
09 Mar 2024 Wed
chief minister will chair the meeting to discuss electricity crisis

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നാളെ യോഗം ചേരുന്നു. വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് യോഗം. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചതാണ് പ്രതിസന്ധിക്കു കാരണം.(chief minister will chair the meeting to discuss electricity crisis )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദീര്‍ഘകാല കരാറുകള്‍ പുനഃസ്ഥാപിച്ചിട്ട് മൂന്നു കമ്പനികള്‍ വൈദ്യുതി നല്‍കാന്‍ തയാറാവാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഇതിലൂടെ ഒരോദിവസവും 465 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടാവുന്നത്. കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യാന്‍ പറ്റാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെഎസ്ഇബി നില്‍ക്കുന്നത്. കമ്പനികളുമായി പലതവണ കെഎസ്ഇബി ചര്‍ച്ച നടത്തിയിട്ടും ഫലം കാണാതെ വന്നതോടെയാണ് വൈദ്യുതി മന്ത്രി മുഖ്യമന്ത്രയുടെ ഇടപെടല്‍ ആവശ്യപ്പെട്ടത്.

വേനല്‍ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമില്‍ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തില്‍ ആവശ്യമുള്ളത്. 1600 മെഗാവാട്ടാണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം. വൈദ്യുത കരാറുകളിലൂടെ 1200 മെഗാവാട്ടും ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 1600 മെഗാവാട്ടും ലഭിക്കുന്നതോടെ മൊത്തം 4400 മെഗാവാട്ട് ആണ് കേരളത്തിനുള്ളത്. ഇതിനു മുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതി വലിയ തുകയ്ക്കാണ് ബോര്‍ഡ് വാങ്ങുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക