27
Mar 2024
Thu
27 Mar 2024 Thu

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുമെന്ന് പോസ്റ്റര്‍ പുറത്തിറങ്ങിയതതിന് പിന്നാലെ അവർ ആരെല്ലാം അണ് എന്നതിൽ സസ്പെൻസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തലസ്ഥാനത്ത് ഇന്ന് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങിൽ കോൺഗ്രസ്സ് നേതാക്കൾ ബിജെപി അംഗത്വം എടുക്കും എന്നാണ് അറിയിപ്പിൽ ഉളളത്. ഇന്ന് രാവിലെ 11 മണിക്ക് എന്‍ഡിഎ തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ വച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് പോസ്റ്ററിലുള്ളത്.

ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്.
കരുണാകരൻ്റെ മകൾ
പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തോടെ കടുത്ത സമ്മര്‍ദത്തിലായ കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ് പോസ്റ്റര്‍. ഇന്നലെ രാത്രിയാണ് ബിജെപിയുടെ പ്രധാന ഹാന്‍ഡിലുകളിലെല്ലാം പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകള്‍ അല്‍പ സമയം കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ ബിജെപിയിൽ പോകുന്ന നേതാക്കൾ ആരെല്ലാം അണ് എന്ന കാര്യത്തിൽ ചർച്ചയും തുടങ്ങി.

 

More congress leaders to join bjp in Kerala