ലോകത്തെ വിമാനത്താവളങ്ങളിൽ കൃത്യനിഷ്ഠയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി അമേരിക്കയിലെ വാഷിങ്ടൺ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളം. 89.95 ശതമാനം വിമാനങ്ങളും കൃത്യസമയം പാലിച്ച് പുറപ്പെടുന്നതിനാലാണ് നോർത്തേൺ വിർജീനിയയിലെ ഈ വിമാനത്താവളം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 89.39 ശതമാനം കൃത്യസമയം പാലിച്ച് കൊണ്ട് വിയന്ന അന്താരാഷ്ട്ര വിമാനത്താവളം ഈ പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ വെയ്ൻ കൗണ്ടി എയർപോർട്ടാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.Washington Dulles won the first place in terms of punctuality in airports
|
89.04 ശതമാനം സമയക്രമം പാലിച്ചാണ് ഡെട്രോയിറ്റ് മൂന്നാം സ്ഥാനം നേടിയത്. ബെനിറ്റോ ജുവാരസ് ഇൻ്റർനാഷണൽ എയർപോർട്ടും എലിഫ്തീരിയോസ് വെനിസെലോസ് ഇൻ്റർനാഷണൽ എയർപോർട്ടും പട്ടികയിൽ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങൾ സ്വന്തമാക്കി. ജുവാരസ് 88.36 ശതമാനവും എലിഫ്തീരിയോസ് വെനിസെലോസ് 88.12 ശതമാനവും സമയക്രമം പാലിച്ചിട്ടുണ്ട്. എയർലൈൻസിൻെറ കാര്യത്തിൽ കൃത്യസമയത്ത് എത്തുന്നതിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് എയറോ മെക്സിക്കോയാണ്. 90.66 ശതമാനം കൃത്യസമയം പാലിച്ച് കൊണ്ടാണ് എയറോ മെക്സിക്കോ ഒന്നാം സ്ഥാനത്ത് എത്തിയത്.
അന്താരാഷ്ട്ര എയർലൈൻസുകളുടെ പട്ടികയിൽ ഡെൽറ്റയും ഐബീരിയയും യഥാക്രമം രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കി. സിറിയം ഏവിയേഷൻ അനലിറ്റിക്സാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. എയർപോർട്ടുകളുടെയും എയർലൈൻസിൻെറയും കൃത്യനിഷ്ഠ വിലയിരുത്തി എല്ലാ മാസവും ഈ സ്ഥാപനം റിപ്പോർട്ട് പുറത്ത് വിടാറുണ്ട്. 2023ൽ വാഷിങ്ടൺ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. എന്നിട്ടും കൃത്യസമയം പാലിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. മെട്രോപൊളിറ്റൻ വാഷിംഗ്ടൺ എയർപോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം വാഷിംഗ്ടൺ ഡള്ളസ് വിമാനത്താവളത്തിൽ വിദേശ വിമാനങ്ങളുടെ കാര്യത്തിൽ 26.9 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.


