25
Mar 2024
Sat
25 Mar 2024 Sat

Telegram വഴി നഗ്നവീഡിയോ കോൾ: മലയാളിയിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രാജസ്ഥാൻ സ്വദേശിനി പിടിയിൽ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൽപറ്റ: ടെലി​ഗ്രം വഴി ന​ഗ്നവീഡിയോകോൾ (nude video call from telegram) ചെയ്ത് ഭീക്ഷണിപ്പെടുത്തി മലയാളി യുവവിൽനുന്ന് ലക്ഷങ്ങൾ തട്ടിയ രാജസ്ഥാൻ സ്വദേശിനി പിടിയിൽ. ബത്തേരി സ്വദേശിയായ യുവാവ് അണ് പരാതിക്കാരൻ. രാജസ്ഥാൻ സ്വദേശിനിയായ യുവതി ജയ്പൂരിൽ നിന്നാണ് പിടിയിലായത്. യുവാവിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ യുവതി തട്ടിയെടുത്തു എന്നാണ് പരാതി.

ഇൻസ്പെക്ടർ സുരേഷ് ബാബുവും സംഘവും ചേർന്നാണ് രാജസ്ഥാൻ സവായ് മദേപൂർ ജില്ലയിലെ ജെറവാദ സ്വദേശി മനീഷ മീണയെ പിടികൂടിയത്.

2023 ജൂലൈയിലാണ് ടെലി​ഗ്രം വഴി ന​ഗ്നവീഡിയോകോൾ ചെയ്ത് യുവാവിൽ നിന്ന് പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോ​ഗിച്ചാണ് ടെലി​ഗ്രം അക്കൗണ്ട് ഉണ്ടാക്കിയത്. ഇത്തരത്തിലുള്ള ചതിയിൽ അകപ്പെട്ടെന്ന് കാണിച്ച് യുവാവ് നൽകിയ പരാതിയിൽ കേസെടുത്ത് ഏഴുമാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതിയെ പിടികൂടിയത്. കേരള പൊലീസ് തന്നെ അന്വേഷിച്ച് രാജസ്ഥാനിൽ എത്തിയതറിഞ്ഞ യുവതി ഉടൻ തന്നെ യുവാവിന് തട്ടിയെടുത്ത തുക തിരികെ അയച്ച് നൽകിയിരുന്നു.

Extortion via nude video call trap Kerala police nab woman from Jaipur