29
Mar 2024
Sat
29 Mar 2024 Sat
young man dies in bike accident in kozhikkode

കോഴിക്കോട്ട് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുകയറി യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മണാശേരി മഠത്തില്‍ തൊടി ഷാലിന്‍ (33) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാവൂര്‍ കോഴിക്കോട് റോഡില്‍ പൂവാട്ടുപറമ്പിലാണ് അപകടം. നിയന്ത്രണംവിട്ട ബൈക്ക് സമീപത്തെ ചെടിക്കടയിലും പിന്നീട് വൈദ്യുതി പോസ്റ്റിലും ഇടിച്ചുകയറുകയായിരുന്നു. കോഴിക്കോട് നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ് മരിച്ച ഷാലിന്‍.