ഹോളി ദിനത്തില്‍ ചന്ദ്രഗ്രഹണം; നാളത്തെ ഗ്രഹണം നമുക്ക് ദൃശ്യമാകുമോ?
|
ഉത്തരേന്ത്യ ഹോളി ആഘോഷങ്ങളിലേക്ക് കടക്കുമ്പോള്‍ മാനത്ത് അപൂര്‍വ പ്രതിഭാസവും. ഹോളി ദിവസമായ നാളെ ചന്ദ്രഗ്രഹണത്തിന്(lunar eclipse 2024) ലോകം സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാവിലെ 10.23നാണ് ചന്ദ്രഗ്രഹണം ആരംഭിക്കുക. 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു പ്രതിഭാസം എത്തുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ ചന്ദ്രഗ്രഹണം ദൃശ്യമായേക്കില്ല. മെക്സിക്കോ സിറ്റി, അനാദിര്‍, സുവ, നസാവു, സാന്‍ ജുവാന്‍, ന്യൂയോര്‍ക്ക്, മോണ്ടെവീഡിയോ, കിംഗ്സ്റ്റണ്‍, റിയോ ഡി ജനീറോ, ടെഗുസിഗാല്‍പ, ഓക്ക്ലാന്‍ഡ്, സിഡ്നി, ബ്യൂണസ് അയേഴ്സ്, അസുന്‍സിയോണ്‍, ബൊഗോട്ട, ഗ്വാട്ടിമാല എന്നിവയാണ് പ്രധാനമായും ചന്ദ്രഗ്രഹണത്തിന് സാക്ഷ്യംവഹിക്കുക. സിറ്റി, ലിമ, സാന്റോ ഡൊമിംഗോ, മനാഗ്വ, സാന്‍ സാല്‍വഡോര്‍, ലാ പാസ്, സാന്റിയാഗോ, കിരീടിമതി, ഹവാന, കാരക്കാസ്, റെയ്ക്ജാവിക്, വാഷിംഗ്ടണ്‍ ഡിസി തുടങ്ങിയ നഗരങ്ങളിലും ചന്ദ്രഗ്രഹണം അനുഭവപ്പെടുക.
ഭൂമി സൂര്യനും ചന്ദ്രനും ഇടയിലായി വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. പിന്നാലെ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കും. എന്നാല്‍ നാളത്തെ ചന്ദ്രഗഹണത്തില് ഭൂമിയും ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ എത്തില്ല. അതിനാല്‍ ഈ പ്രതിഭാസം പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം എന്നാണ് അറിയപ്പെടുക. അയര്‍ലന്‍ഡ്, ബെല്‍ജിയം, സ്പെയിന്, ഇംഗ്ലണ്ട്, സൗത്ത് നോര്‍വേ, ഇറ്റലി, പോര്‍ച്ചുഗല്‍, റഷ്യ, ജര്‍മനി, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാന്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി പ്രദേശങ്ങളില്‍ പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം ദൃശ്യമാകും. എന്നാല്‍ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം പോലെ ആയിരിക്കില്ല.
പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം ഇന്ത്യയിലെ ഹോളി ആഘോഷത്തെ ഒരുതരത്തിലും ബാധിക്കില്ല. ജ്യോതിഷ വിശ്വാസമനുസരിച്ച് ചന്ദ്രഗ്രഹണം സംഭവിക്കുന്നത് അശുഭകരമാണ്. ശാന്തതയുടെയും സംവേദനക്ഷമതയുടെയും പ്രതീകമായ ചന്ദ്രന് ഒരു ദോഷകരമായ ഗ്രഹത്തിന്റെ സ്വാധീനത്തെ അഭിമുഖീകരിക്കുന്നതിനാല്‍ ജ്യോതിഷപരമായി ഇത് പ്രതികൂല അനുഭവമായിട്ടാണ് കണക്കാക്കുന്നത്. ഏപ്രില്‍ 28ന് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കാനിരിക്കെയാണ് പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം എത്തുന്നത്.
lunar eclipse 2024


