27
Mar 2024
Sun
27 Mar 2024 Sun
woman stabbed to death while she came to father in hospital

മൂവാറ്റുപുഴ: അച്ഛനെ കാണാന്‍ ആശുപത്രിയിലെത്തിയ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീര്‍ ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് സംഭവം.(woman stabbed to death while she came to see her father in hospital)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശൂപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാനെത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പുന്നമറ്റം സ്വദേശിയായ ഷാഹുല്‍ ഹമീദ് എന്നയാള്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും പ്രതി കുത്തുകയായിരുന്നു. ആക്രമണശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ട ഷാഹുലിനെ പിന്നാലെയെത്തിയ പൊലീസ് പിടികൂടി.