16
Apr 2024
Wed
16 Apr 2024 Wed

പിന്നേയും റെക്കോര്‍ഡിട്ട് സ്വര്‍ണം; സ്വര്‍ണവില 51,000 കടന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: റെക്കോര്‍ഡുകളില്‍ പുതുചരിത്രം കുറിച്ച് സ്വര്‍ണവില ഇന്ന് സര്‍വകാല റെക്കോര്‍ഡിട്ടു. ഇതാദ്യമായി 51,000 കടന്ന സ്വര്‍ണവിലയില്‍ ഇന്ന് 600 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ പവന്‍ സ്വര്‍ണത്തിന് 51,280 രൂപയായി. ഒരു ഗ്രാമിന് 6410 രൂപയായി. ഇന്നലെ 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,680 രൂപയായിരുന്നു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6,335 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നലത്തെ വില. ഇതില്‍ നിന്നാണ് ഇന്ന് 600 രൂപ വര്‍ധിച്ചത്. മാര്‍ച്ച് 30 മുതല്‍ നിലനിന്നിരുന്ന സ്വര്‍ണവിലയായ 50,200 രൂപയില്‍ നിന്ന് തിങ്കളാഴ്ച 680 രൂപ വര്‍ധിച്ചിരുന്നു.

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 50,880 രൂപയായിരുന്നു. ഇതാണ് സ്വര്‍ണത്തിന്റെ ചരിത്രത്തിലെ ഇതിന് മുന്‍പുണ്ടായ റെക്കോര്‍ഡ് വില. മാര്‍ച്ച് ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,320 രൂപയായിരുന്നു അന്ന് പവന്റെ വില. ഒരു മാസത്തിനിടെ 5000 രൂപയാളമാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്.

കഴിഞ്ഞ 30 ദിവസത്തെ സ്വർണവില

5-Mar-24    47560
6-Mar-24    47760
7-Mar-24    48080
8-Mar-24    48200
9-Mar-24    48600
10-Mar-24  48600
11-Mar-24   48600
12-Mar-24   48600
13-Mar-24   48280
14-Mar-24   48480
15-Mar-24   48480
16-Mar-24   48480
17-Mar-24   48480
18-Mar-24   48280
19-Mar-24   48640
20-Mar-24   48640
21-Mar-24   49440
22-Mar-24  49080
23-Mar-24  49000
24-Mar-24  49000
25-Mar-24  49000
26-Mar-24  48920
27-Mar-24  49080
28-Mar-24  49360
29-Mar-24  50400
30-Mar-24  50200
31-Mar-24  50200

April

01-Apr-24 50880
02-Apr-24 50680
03-Apr-24 51280