29
Apr 2024
Wed
29 Apr 2024 Wed
kerala highcourt former chief justice s manikumar appointed as human rights commission chairman

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍. എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശയ്ക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കുകയായിരുന്നു.(Kerala Highcourt former chief justice s manikumar appointed as human rights commission chairman)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് നിയമനം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജി എന്നിവരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കുന്നത്. ഏപ്രില്‍ 24 നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ വിരമിച്ചത്. മണികുമാറിന്റെ നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പ് നല്‍കിയിരുന്നു.

ഉദ്ദിഷ്ട കാര്യങ്ങള്‍ക്കുള്ള ഉപകാരസ്മരണയാണ് നിയമനമെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇതേക്കുറിച്ചു പ്രതികരിച്ചത്. താന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അഴിമതി അന്വേഷിക്കാനുള്ള തന്റെ നിരവധി പരാതികളില്‍ തീരുമാനമെടുക്കാതെ അതിന്റെ മുകളില്‍ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാര്‍ എന്നും സ്പ്രിഗ്‌ളര്‍.ബ്രൂ വറി, പമ്പാ മണല്‍ക്കടത്ത്, ബെവ്‌കോ ആപ്പ് തുടങ്ങിവയിലെല്ലാം തീരുമാനമെടുക്കാതെ സര്‍ക്കാരിനെ സഹായിച്ചയാളാണ് മണികുമാറെന്നും ചെന്നിത്തല ആരോപിച്ചു.