യുപിയില്‍ ആറുവയസ്സുകാരിയെ 11കാരന്‍ ബലാല്‍സംഗം ചെയ്തു. മരണത്തോട് മല്ലടിച്ച് ബാലിക ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. ബാലികയുടെ വീട്ടുകാരുടെ പരാതിയില്‍ പ്രതിയായ നാലാം ക്ലാസുകാരനെ പൊലീസ് പിടികൂടി.(11 year old boy rapes 6 year old girl in UP)
|
ശനിയാഴ്ച വൈകീട്ട് ആഗ്രയിലാണ് സംഭവം. വൈകീട്ട് അഞ്ചരയ്ക്ക് ട്യൂഷന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ പ്രതി ആളൊഴിഞ്ഞ ഇടത്തേക്കു കൂട്ടിക്കൊണ്ടുപോയ ശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നു. രാത്രി 7.30ഓടെ അവശയായി വീട്ടിലെത്തിയ ബാലിക വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
ചോരവാര്‍ന്ന് അവശനിലയിലായ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് ഉടന്‍ തന്നെ വീട്ടിലെത്തി 11കാരനെ പിടികൂടി. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍ ഹോമില്‍ അടച്ചുവെന്ന് ഡിസിപി സുകന്യ ശര്‍മ പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





