കുമളി: ഇടുക്കി കുമളിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരപരിക്ക്. വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല സ്വദേശികളായ അജയ്, സന്തോഷ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അരുണിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (two youths dies in bike jeep collision in Kumali)
|
കുമളി ഹോളിഡേ ഹോമിനു സമീപമായിരുന്നു അപകടം. കുമളിയില്‍ നിന്നും കന്നിമാര്‍ചോലയിലേക്ക് പോവുകയായിരുന്നു ബൈക്ക് യാത്രികര്‍. ഇതിനിടെ കുമളിയിലേക്ക് വരികയായിരുന്ന ജീപ്പുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. മരിച്ച സന്തോഷിന്റെ ഒരു കൈ അപകടത്തില്‍ അറ്റുപോയിട്ടുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


