27
Apr 2024
Fri
27 Apr 2024 Fri

ട്രെയിനില്‍ ഉറങ്ങുകയായിരുന്ന തമിഴ് മോഡലിന് നേരെ ലൈഗികാതിക്രമം: കൊല്ലം സ്വദേശി അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: ട്രെയിനില്‍ ഉറങ്ങുകയായിരുന്ന തമിഴ് മോഡലായ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ചവറ തയ്യില്‍ അന്‍സാര്‍ ഖാന്‍ (25) ആണ് കോട്ടയം റെയില്‍വേ പൊലീസിന്റെ പിടിയിലായത്. 12ന് ചെന്നൈ- തിരുവനന്തപുരം എക്‌സ്പ്രസിലായിരുന്നു സംഭവം. യുവതി ഉറങ്ങുമ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. യുവതി ഉണര്‍ന്നതോടെ ഇയാള്‍ ശുചിമുറിയില്‍ ഒളിക്കുകയായിരുന്നു.

ട്രെയിന്‍ കോട്ടയത്തെത്തിയപ്പോള്‍ പുറത്തേക്കു ചാടി രക്ഷപ്പെട്ടു. യുവതി പിന്നാലെ ഓടിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. കഞ്ചാവു കേസുകളിലടക്കം ഇയാള്‍ പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോട്ടയം റെയില്‍വേ പൊലീസ് എസ്എച്ച്ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക