26
Apr 2024
Sat
26 Apr 2024 Sat
man hacked woman and her family members for refusing marriage propasal

ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന് യുവതിയടക്കം അഞ്ചുപേരെ വീട്ടില്‍ കയറി വെട്ടി യുവാവ്. ആക്രമണത്തില്‍ കാരാഴ്മ സ്വദേശി റാഷിദ്ദീന്‍, മകള്‍ സജിന, ഭാര്യ, മകന്‍, സഹോദരി ഭര്‍ത്താവ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ റാഷിദ്ദീന്റെയും സജിനയുടെ നില ഗുരുതരമാണ്. ഇവരെ ആക്രമിച്ച കാരാഴ്മ സ്വദേശി രഞ്ജിത്ത് രാജേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു.(man hacked woman and her family members for refusing marriage proposal)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവ് മരിച്ചു പോയ സജിനയെ രഞ്ജിത്ത് വിവാഹം ആലോചിച്ചെങ്കിലും സജിന ഇതു നിരസിച്ചതാണ് ആക്രമണകാരണം. വെള്ളിയാഴ്ച രാത്രി പത്തിന് രഞ്ജിത്ത് രാജേന്ദ്രന്‍ സജിനയുടെ വീട്ടിലെത്തുകയും യുവതിയെ വെട്ടുകത്തിക്ക് വെട്ടുകയുമായിരുന്നു. ബഹളം കേട്ടെത്തിയ റാഷിദ്ദിനെയും മറ്റുള്ളവരെയും പ്രതി ആക്രമിച്ചു.
ഓടിയെത്തിയ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.