ഫാര്‍മസിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി: ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒഴിവുകള്‍
|
കേരള സര്‍ക്കാരിന് കീഴിലുള്ള ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഫാര്‍മസി ബിരുദധാരികളെ വിളിക്കുന്നു. ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ അനലിസ്റ്റ് ഗ്രേഡ് III തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (PSC) വഴിയാണ് അപേക്ഷ ക്ഷണിച്ചത്. വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: മെയ് 2
തസ്തിക& ഒഴിവ്
ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗ്രേഡ് 3 അനലിസ്റ്റ് റിക്രൂട്ട്‌മെന്റ്. കേരള പി.എസ്.സി വഴി നിയമനം.
കാറ്റഗറി നമ്പര്‍: 026/2024
പ്രായപരിധി
21 വയസ് മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത
ഫാര്‍മസി കോഴ്‌സില്‍ അംഗീകൃത ബിരുദം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 55,200 രൂപ മുതല്‍ 115300 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മേയ് 2 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. സംശയങ്ങള്‍ക്ക് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
ശ്രദ്ധിക്കുക: PSC വഴി അപേക്ഷിക്കുന്നതിന് പ്രത്യേക ഫീസില്ല.
Click Here to Read Notification: https://www.keralapsc.gov.in/sites/default/files/2024-04/noti-26-24.pdf
psc recruitment for kerala drugs control recruitment


