ഇത് ചരിത്രം: കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ജേതാവായി ഇന്ത്യയുടെ ഡി. ഗുകേഷ്; ലോക ചാമ്പ്യന്‍ഷിപ്പിനും യോഗ്യത
|
ടൊറന്റോ: ലോക ചെസ് ചാംപ്യന്റെ എതിരാളിയെ നിശ്ചയിക്കുന്ന കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ജേതാവായി ഇന്ത്യന്‍താരം ഡി.ഗുകേഷ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ചാംപ്യനാണ് 17കാരനായ ഗുകേഷ്. 14ാം റൗണ്ടില്‍ അമേരിക്കന്‍ താരം ഹികാരു നകാമുറയെ സമനിലയില്‍ തളച്ചതോടെയാണ് ഗുകേഷ് ഈ വര്‍ഷം അവസാനം നടക്കുന്ന ലോക ചെസ് ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയത്.
ടൂര്‍ണമെന്റ് ജയത്തോടെ ഗുകേഷ് ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. 2014ല്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം കാന്‍ഡിഡേറ്റസ് ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ഗുകേഷ്.
മാഗ്‌നസ് കാള്‍സണും ഗാരി കാസ്പറോവും ലോക ചാമ്പ്യന്മാരാകുമ്പോള്‍ ഇരുവര്‍ക്കും 22 വയസ്സായിരുന്നു. 2024 ലെ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായുള്ള മത്സരത്തില്‍ 17 കാരനായ ഗുകേഷ് നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിംഗ് ലിറനെ നേരിടും.
ഗുകേഷിനെ അഭിനന്ദിച്ച മുന്‍ ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദ് അഭിമാനകരമായ നേട്ടമെന്ന് എക്‌സില്‍ കുറിച്ചു.
Candidates 2024: Gukesh holds Nakamura to a draw, becomes youngest Candidates winner


