തൃശൂര്‍: അന്തരിച്ച നടനും ഇടത് എംപിയുമായിരുന്ന ഇന്നസെന്റിനൊപ്പം നില്‍ക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ചിത്രം ഉള്‍പ്പെടുത്തിയ പ്രചാരണ ബോര്‍ഡ് നീക്കം ചെയ്തു. ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗപ്പെടുത്തിയെന്ന് ആരോപിച്ച് എല്‍ഡിഎഫ് ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ബോര്‍ഡ് നീക്കിയത്.(election campaign board of Suresh Gopi with Innocent removed after complaint)
|
തങ്ങളുടെ അനുവാദത്തോടെയല്ല ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചതെന്നും പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇന്നസെന്റിന്റെ കുടുംബവും വ്യക്തമാക്കിയിരുന്നു. ഇരിങ്ങാലകുട ബസ് സ്റ്റാന്‍ഡ് എകെപി റോഡിലെ ഒഴിഞ്ഞ പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍കുമാറിന്റെയും ഇന്നസെന്റിന്റെയും ചിത്രമടങ്ങിയ ബോര്‍ഡാണ് ആദ്യം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി സുരേഷ് ഗോപിയും ഇന്നസെന്റും ഒരുമിച്ചുള്ള ചിത്രത്തില്‍ എല്ലാത്തിനപ്പുറം സൗഹൃദം എന്ന വാചകം ഉള്‍പ്പെടുത്തിയ ബോര്‍ഡ് എന്‍ഡിഎ ഉയര്‍ത്തുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





