16
Apr 2024
Tue
16 Apr 2024 Tue
malabar-groups-s24x7-facilities-managements-24-offices-restarted

കൊച്ചി: മലബാര്‍ ഗ്രൂപ്പിന്റെ S24x7 ഫെസിലിറ്റീസ് മാനേജ്‌മെന്റിന്റെ 24 ഓഫിസുകള്‍ രാജ്യമൊട്ടാകെ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് വെര്‍ച്വല്‍ മീറ്റിങ്ങിലൂടെ പുനരാരംഭിച്ചു. S24x7 ഫെസിലിറ്റീസ് മാനേജ്‌മെന്റിന് കോഴിക്കോട്, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂര്‍, മംഗലാപുരം, മധുരൈ, നാഗര്‍കോവില്‍, വിജയവാഡ, വിശാഖപട്ടണം, ഹാസന്‍, ഹുബ്ലി, കണ്ണൂര്‍, പെരിന്തല്‍മണ്ണ, തൃശൂര്‍, തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിങ്ങനെ ഇന്ത്യയിലുടനീളം 19 സോണല്‍ ഓഫിസുകളും അഞ്ച് റീജിയണല്‍ ഓഫിസുകളുമാണുള്ളത്. ഡെല്‍ഹി, കൊല്‍ക്കത്ത, ഒറീസ, ബിഹാര്‍ എന്നീ സ്ഥലങ്ങളിലും ഇവരുടെ സേവനം ലഭ്യമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

S24x7 ഇന്ത്യ ഓപറേഷന്‍സ് ബിസിനസ് മേധാവി എന്‍ ചന്ദ്രന്‍, ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ബിസിനസ് മേധാവി ഹാഫിസ് ചെമ്മിക്കാട്, മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ പി അബ്ദുല്‍ സലാം, ഇന്ത്യ ഓപറേഷന്‍സ് മാനേജിങ്് ഡയറക്ടര്‍ ഒ അഷര്‍, ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായ കെ. പി വീരാന്‍കുട്ടി, എ കെ നിഷാദ്, ചീഫ് ഫിനാന്‍സ് ഓഫിസര്‍ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

2017ല്‍ സ്ഥാപിതമായ ഈ കമ്പനി എല്ലാ മലബാര്‍ ഗോള്‍ഡ് സ്റ്റോറുകള്‍ക്കൊപ്പം ആശുപത്രികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മാളുകള്‍, റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിര്‍മാണ യൂനിറ്റുകള്‍, വീടുകള്‍ എന്നിവയുള്‍പ്പെടെയുള്ളവര്‍ക്കും സേവനം നല്‍കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കമ്പനിയുടെ സേവനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് എം പി അഹമ്മദ് പറഞ്ഞു.