29
Apr 2024
Sat
29 Apr 2024 Sat
nursing student came for casting vote dies in bike accident

കോട്ടയം: വോട്ട് ചെയ്യാന്‍ ബംഗളൂരുവില്‍ നിന്നു നാട്ടിലെത്തിയ നഴ്‌സിങ് വിദ്യാര്‍ഥി കോട്ടയം വെള്ളൂപ്പറമ്പിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു നഴ്‌സിങ് വിദ്യാര്‍ഥിക്കു പരിക്ക്.(nursing student came for casting vote dies in bike accident)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാര്‍ (21) ആണ് മരിച്ചത്. പാറമ്പുഴ സ്വദേശി റോസ് മോഹനനാ(20)ണ് പരിക്കേറ്റത്. റോസിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥികളാണ് ഇരുവരും.

ശനി വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.