28
Apr 2024
Tue
28 Apr 2024 Tue
five year old girl drowned in swimming pool in Aluva

ആലുവയില്‍ അഞ്ചുവയസ്സുകാരി നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്‍-ലിജിയ ദമ്പതികളുടെ മകള്‍ ജനിഫര്‍ ആണ് മരിച്ചത്.(five year old girl drowned in swimming pool in Aluva)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫ്‌ളാറ്റിലെ നീന്തല്‍കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി മുങ്ങിപ്പോയത്. ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച പഴഞ്ഞിയില്‍ നടക്കുന്ന ചര്‍ച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ പോവാനിരിക്കെയാണ് ജനിഫറിന്റെ അപകടമരണം.